വീട് വച്ച് കഴിഞ്ഞ് താമസിച്ച് തുടങ്ങുമ്പോളാണ് പലരും വീട്ടിലെ പരിമിതികൾ മനസ്സിലാക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ബെഡ്റൂമിലെ സ്ഥലപരിമിതി. ചെറിയ ബെഡ് റൂം ചിട്ടയോടെ ക്രമീകരിച്ച് പരമാവധി സ്ഥലം ഉപയോഗിക്കാൻ ചില ടിപ്പുകൾ നോക്കാം.
അനാവശ്യ ഫർണിച്ചറുകൾ നീക്കം ചെയ്യുക.
സാധനങ്ങൾ ഓർഗനൈസു ചെയ്ത് സൂക്ഷിക്കുക:
നിങ്ങളുടെ കിടക്ക ജനാലയ്ക്ക് അരികിൽ സൂക്ഷിക്കാം. ഇത് നിങ്ങളുടെ മുറി വലുതാക്കും കുറച്ച് അധിക സ്ഥലം ലഭിക്കാനും സഹായിക്കും.
മുറിയുടെ വലുപ്പത്തിന് അനുസരിച്ചുള്ള ഫർണിച്ചറുകളും കിടക്കയും മാത്രം തിരഞ്ഞെടുക്കുക.
ഭിത്തിയിൽ വലിപ്പമുള്ള കണ്ണാടി സ്ഥാപിക്കുക. ഇത് മുറി വലുതായി തോന്നാൻ സഹായിക്കും.
ചുമരുകൾക്ക് ഇളം നിറങ്ങൾ മാത്രം പെയിന്റ് ചെയ്യുക.
ഫ്ലോർ ടു സീലിംഗ് വാർഡ്രോബുകൾ നിർമ്മിക്കുക. അതിൽ നിങ്ങൾക്ക് ധാരാളം വീട്ടുപകരണങ്ങൾ സംഭരിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക