കണ്ണൂർ; സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ഇ-ഗ്രാന്റ്സ് പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് എഞ്ചിനീയറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലുളളവർക്ക് സെപ്റ്റംബർ 17 ശനി രാവിലെ 10 മുതൽ നേരിട്ട് അഭിമുഖം നടത്തുന്നു.
യോഗ്യത: ബിടെക്/ എം സി എ/ എം എസ് സി (കമ്പ്യൂട്ടർ സയൻസ്). താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സി-ഡിറ്റ് റീജിയണൽ സെന്റർ, അഞ്ചാംനില, റബ്കോ ഹൗസ്, സൗത്ത് ബസാർ, കണ്ണൂർ എന്ന വിലാസത്തിൽ എത്തുക, ഫോൺ: 9895788334, 9447401523. വെബ്സൈറ്റ്: www.cdit.org.
പ്രതികരിക്കാൻ ഇവിടെ എഴുതുക