തൊടുപുഴ: വണ്ടൻമേട്ടിൽ കാമുകനെ സ്വന്തമാക്കാനായി ഭർത്താവിനെ എംഡിഎംഎ കേസിൽ കുടുക്കാൻ മുൻ പഞ്ചായത്തംഗം ശ്രമിച്ച കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.
നോബിൾ നോബർട്ടിനെയാണ് അറസ്റ്റ് ചെയ്തത്. വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ എബ്രഹാമാണു ഭർത്താവിനെ കുടുക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കാമുകന്റെ സഹായത്തോടെ എംഡിഎംഎ സംഘടിപ്പിച്ച് ബൈക്കിൽ ഒളിപ്പിച്ചത്.
നോബിൾ നോബർട്ടാണു സൗമ്യയ്ക്ക് എംഡിഎംഎ നൽകിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക