ചൈനീസ് സുന്ദരിമാരുടെ ചർമ്മം കണ്ടു അവരുടെ പ്രായം മനസിലാക്കുക എന്നത് നടക്കാത്ത കാര്യമാണ്. വാർധക്യത്തിലും ചൈനീസ് സുന്ദരിമാരുടെ ചർമ്മം കണ്ണാടി പോലെ വെട്ടി തിളങ്ങും. ഒളിമങ്ങാത്ത ഈ സൗന്ദര്യത്തിന് പിന്നിൽ ഉള്ള രഹസ്യം നമ്മുടെ പ്രധാന ഭക്ഷണമായ അരിയാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അറിയാം ആ രഹസ്യ സൗന്ദര്യക്കൂട്ട്..
തവിടുള്ള അരി 20 മിനുട്ട് നേരം ശുദ്ധമായ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഈ വെള്ളം കൊണ്ട് ദിനവും രാവിലെ മുഖം കഴുകുക. ഈ വെള്ളത്തിൽ ഒരു തുണി മുക്കി ഷീറ്റ് മാസ്ക്ക് പോലെ മുഖത്ത് 15 മിനുട്ട് നേരം വയ്ക്കുന്നതും ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക