മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു പ്രമുഖ മാസികയ്ക്ക് ലക്ഷ്മി നൽകിയ ഇന്റർവ്യൂവിൽ തന്റെ സൗന്ദര്യ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
‘‘ എനിക്ക് 59 കിലോ ഭാരമേയുള്ളൂ. എങ്കിലും സ്ക്രീനിൽ കാണുമ്പോൾ നല്ല തടിയുള്ളതായി തോന്നും. എത്ര ഭാരം കുറച്ചാലും സ്ക്രീനിൽ വണ്ണം തോന്നുന്നതിനാൽ വർക് ഔട്ടുകളൊന്നും ചെയ്യാറില്ല.” ലക്ഷ്മി പറയുന്നു.
എന്നാൽ ആകാര വടിവ് നിലനിർത്താൻ ലക്ഷ്മി പതിവായി കുടിക്കുന്ന ചില ഡ്രിങ്കുകളുണ്ട്. അവയുടെ റെസിപിയും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.
രണ്ടു ടേബിൾ സ്പൂൺ പെരുംജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെയാകുമ്പോൾ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈവെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. ഈപാനീയം വെറുംവയറ്റിൽ കുടിക്കും. ഇത് അടിവയർ ഒതുങ്ങുന്നതിനും നല്ലതാണ്.
മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേർക്കാം. ഉറങ്ങുന്നതിന് അൽപം മുൻപ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് ലക്ഷ്മി കുടിക്കുന്നത്. ഇതു രണ്ടു കുപ്പിനിറയെ ലക്ഷ്മി കൂടെ കരുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക