ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ്, രാഹുൽ നാട് നീളെ സഞ്ചരിക്കുന്നു, എൻ ഡി എ കൂടാരത്തിൽ നിന്ന് നിതീഷ് പുറത്തു കടന്നു, ഇടതു പാർട്ടികൾ പുതിയ ബദലിന് വഴി തേടുന്നു.
2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ നീക്കം എത്രമാത്രം ഫലം കാണുമെന്ന ചോദ്യമാണ് എങ്ങും. പ്രതിപക്ഷ പാർട്ടി നേതാക്കളെ സന്ദർശിച്ച നിതീഷ് കുമാർ നിലപാട് വ്യക്തമാക്കി തുടങ്ങിയിട്ടുണ്ട്.
ബിജെപി ഇതര സർക്കാർ വരികയാണെങ്കിൽ പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേക സംസ്ഥാന പദവി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രസ്താവിച്ചിരിക്കുകയാണ് .
ബിഹാറിനു പിന്നാക്കാവസ്ഥ പരിഗണിച്ചു പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന നിതീഷ് കുമാറിന്റെ ഏറെക്കാലമായുള്ള ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ല. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിനുശേഷം ബിഹാറിനുണ്ടായ വിഭവ – വരുമാന നഷ്ടം പരിഗണിച്ചാണു പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നത്.
ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് അനഭിലഷണീയ പ്രവണതയാണെന്നു നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടതു തന്റെ തെറ്റായിരുന്നുവെന്നും നിതീഷ് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക