ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 23 മുതൽ ആരംഭിക്കും.
വിൽപനയ്ക്കിടെ പല സ്മാർട്ഫോണുകൾക്കും വൻ വിലക്കിഴിവ് ലഭിക്കുമെങ്കിലും ഈ വാർഷിക ഫെസ്റ്റിവൽ സെയിലിൽ ഐഫോണിനുള്ള കിഴിവ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നു.
വിൽപ്പനയ്ക്കിടെ, ഉപഭോക്താക്കൾക്ക് ഐഫോൺ 13, ഐഫോൺ 12 മിനി എന്നിവയുൾപ്പെടെ നിരവധി ഐഫോൺ മോഡലുകൾ മിതമായ നിരക്കിൽ വാങ്ങാൻ കഴിയും.
ഐഫോൺ 13 49,990 രൂപയ്ക്ക് വിൽപ്പനയിൽ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറഞ്ഞു, അതായത് ഏകദേശം 20, 000 കുറവ് വിലയ്ക്ക് ഇത് വാങ്ങാം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഫോൺ 14 പുറത്തിറക്കിയതോടെ ആപ്പിൾ ഐഫോൺ 13 ന്റെ വില 79,900 രൂപയിൽ നിന്ന് 69,900 രൂപയായി കുറച്ചിരുന്നു.
50,000 രൂപയിൽ താഴെ വിലയ്ക്കാണ് ഫ്ലിപ്കാർട്ട് സ്മാർട്ട്ഫോൺ വിൽക്കുന്നതെങ്കിൽ, ഉപകരണത്തിന് ഏകദേശം 20,000 രൂപ കിഴിവ് ലഭിക്കുന്നു എന്നാണ്. ഐഫോൺ 13-ന് ഇതുവരെ ലഭിക്കുന്ന ഏറ്റവും വലിയ കിഴിവ് ഇതാണ്.
അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 14 ന്റെ അവസാന തലമുറ മോഡലാണ് ആപ്പിൾ ഐഫോൺ 13. രണ്ട് സ്മാർട്ട്ഫോണുകളും 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ കാണിക്കുന്നു. സാറ്റലൈറ്റ്, ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറുകൾ വഴിയുള്ള എമർജൻസി എസ്ഒഎസുമായാണ് പുതിയ ഐഫോൺ 14 വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക