റാഫി സംവിധാനം ചെയ്ത് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കൊണ്ടുതന്നെ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടിയാണിത്.
വോയ്സ് ഓഫ് സത്യനാഥനിൽ നടൻ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റേതായി പുറത്തുവന്നൊരു സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. ഇപ്പോൾ രാജസ്ഥാനിലാണ് നിലവിൽ ‘വോയ്സ് ഓഫ് സത്യനാഥന്റെ’ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടെ നിന്നുമുള്ള ദിലീപിന്റെ ഫോട്ടോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയിൽ ആയിരുന്നു ‘വോയ്സ് ഓഫ് സത്യനാഥന്റെ’ ആദ്യ ഷൂട്ടിംഗ്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവറം ചിത്രത്തിൽ ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക