പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ തുടങ്ങി എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ടോണി സിജിമോന് നായകനാവുന്നു.
വെള്ളരിക്കാപ്പട്ടണം എന്ന് പേരിട്ട സിനിമയുടെ റീലിസ് 23 നാണ് .മോഹന്‍ കെ കുറുപ്പ് മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗത സംവിധായകന് മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്തത്.
സംവിധായകന് ബ്ലെസിയാണ് മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്.
വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും വെള്ളിത്തിരയിലെത്തുകയാണ്.
ജാൻവി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാർ. ഗാനങ്ങൾ രചിച്ചത് കെ ജയകുമാർ ആണ് . ഒപ്പം സംവിധായകന് മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ടോണി സിജിമോന്, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന് ചേര്‍ത്തല, എം ആര് ‘ഗോപകുമാര്‍, കൊച്ചുപ്രേമന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .
പ്രതികരിക്കാൻ ഇവിടെ എഴുതുക