കോട്ടയം: കോട്ടയം കോഴിച്ചന്ത റോഡിൽ വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
ചങ്ങനാശേരി മോർക്കുളങ്ങര പുതുപ്പറമ്പിൽ അഭിഷേക് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പിൽ ആരോമലിനെ (21) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയിരുന്നു അപകടം. സ്റ്റാൻഡിൽ എത്തിയ കെഎസ്ആർടിസിയുടെ മിന്നൽ ബസ് വൺവേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്തു കൂടി പോകവെ എതിർ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക