ആവശ്യമായ ചേരുവകൾ
ഉള്ളി 2 എണ്ണം
ആവശ്യത്തിന് കടലമാവ്
ആവശ്യത്തിന് അരിമാവ്
ആവശ്യത്തിന് മുളകുപൊടി
ആവശ്യത്തിന് പച്ച മുളക്
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് പെരുങ്കായം
ആവശ്യത്തിന് ജീരകം
ആവശ്യത്തിന് ചിരവിയ മല്ലി
ആവശ്യത്തിന് ഇഞ്ചി
ആവശ്യത്തിന് മഞ്ഞൾ
ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ
തയ്യാറാക്കുന്ന രീതി
അരിഞ്ഞെടുത്ത സവാള ഒരു ബൗളിൽ എടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞ പച്ചമുളക്, അയമോദകം, ജീരകം, പൊടിച്ചെടുത്ത മല്ലി, ഇഞ്ചി, മഞ്ഞൾ, മുളക് പൊടി, കടലപ്പൊടി, ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവ ചേർക്കുക. ഉപ്പും കായവും ഒരല്പം എണ്ണയും ചേർക്കാം.
എല്ലാം നന്നായി ചേർത്തിളക്കുക. കടലപ്പൊടി അധികമായാൽ പക്കാവട തയ്യാറാക്കുമ്പോൾ ക്രിസ്പി ആകില്ല. അതിനാൽ ഇതിന്റെ അളവ് ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് എല്ലാം നന്നായി ഇളക്കിയെടുക്കുക.
പാനിൽ എണ്ണ ചേർത്ത് ചൂടാക്കി പക്കാവട വറുത്തെടുക്കുക. സ്വർണ്ണ നിറമാകുന്നതു വരെ ഫ്രൈ ചെയ്യുക. വളരെ ശ്രദ്ധാപൂർവം മറിച്ചിടണം, അല്ലെങ്കിൽ പക്കാവട പൊട്ടിപോകാനുള്ള സാധ്യതയുണ്ട്. ഇനി ചൂടോടെ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക