പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം യുവജനത ദേശീയ തൊഴിലില്ലായ്മ ദിനമായി രേഖപ്പെടുത്തുമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്.
രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്കുമെന്നുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് മോദിയ്ക്ക് ആയുരാരോഗ്യദൈര്‍ഘ്യം നേര്‍ന്നു.
പ്രധാനമന്ത്രിമാരുടെ ജന്മദിനങ്ങള് പ്രത്യേക ദിവസങ്ങളായാണ് ആഘോഷിക്കപ്പെടുന്നതെന്ന് എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു.
കുട്ടികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു നല്കിയ സ്നേഹത്തിന് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായും ഇന്ദിരാഗാന്ധിയുടെ പിറന്നാള്‍ദിനം സാമുദായികഐക്യദിനമായും രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാദിവസമായുമാണ് ആഘോഷിക്കുന്നതെന്ന് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക