ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൻസ് പുത്രൻ പൃഥ്വിരാജ് നയൻതാര കോമ്പൊയിൽ പുറത്തിറങ്ങാനിരിക്കുന്ന ഗോൾഡ് എന്ന ചിത്രം. ചിത്രത്തിന്റെ റിലീസ് തിരുവോണത്തിന് ആണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇപ്പോഴിതാ ഗോൾഡിന്റെ പോസ്റ്റർ പങ്കു വച്ച പോസ്റ്റിനു താഴെ ഗോൾഡ് റിലീസ് എന്നാണെന്ന ആരാധകന്റെ കമന്റിന് ആണ് അൽഫോൻസ് പുത്രൻ മറുപടി നൽകിയിരിക്കുന്നത്.
“‘കുറച്ചു കൂടി വർക്ക് തീരാനുണ്ട് ബ്രോ. കുറച്ചു സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്, കുറച്ച് അറ്റകുറ്റപ്പണികൾ ബാലൻസ് ഉണ്ട്. അത് തീരുമ്പോൾ ഞാൻ തന്നെ ഡേറ്റ് പറയാം.
അതുവരെ ക്ഷമിക്കണം ബ്രോ, ഓണം ആയിരുന്നു തിയറ്ററിൽ നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്’ ‘പക്ഷെ അന്ന് വർക്ക് തീർന്നില്ല. വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. തിയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതിൽ ഖേദിക്കുന്നു.” ഇതായിരുന്നു അൽഫോൻസ് നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക