സ്വപ്ന സുരേഷും അവർ സ്ഥിരമായി ധരിക്കുന്ന കറുത്ത വസ്ത്രങ്ങളും കേരളത്തിൽ കുറച്ചൊന്നുമല്ല വിവാദങ്ങൾ സൃഷ്ടിച്ചത്. ഇപ്പോഴിതാ താൻ സ്ഥിരമായി കറുത്ത വസ്ത്രങ്ങൾ അണിയുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സ്വപ്ന. ഓണത്തോടനുബന്ധിച്ച് ഒരു പ്രമുഖ യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് സ്വപ്ന മനസ്സ് തുറന്നത്.
“യു എ ഇ യിൽ ഉള്ള സമയമാണ്. അന്ന് കല്യാണം കഴിഞ്ഞ് അധികനാൾ ആയിട്ടില്ല. അന്ന് യു എ ഇയിൽ ചുരിദാർ ഒക്കെ കിട്ടാൻ വലിയ പാട് ആണ്. ഞാൻ ഭർത്താവിനെ ഇമ്പ്രസ്സ് ചെയ്യാനായി വർണ്ണാഭമായ ചുരിദാർ ഒക്കെ ഒപ്പിച്ചു. ചേരുന്ന ആഭരണങ്ങൾ ഒക്കെ ധരിച്ച് സുന്ദരിയായി പുറത്തു പോകാൻ ഒരുങ്ങി. എന്നാൽ ഭർത്താവിന് മുന്നിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. ആരെ കാണിക്കാൻ ആണ് ഇത്രയൊക്കെ അണിഞ്ഞൊരുങ്ങിയതെന്ന തരത്തിൽ ഉള്ള സംസാരം ആയി. ഞാൻ ഉടനെ തന്നെ അകത്ത് പോയി ഒരു കറുത്ത പാന്റും ടോപ്പും അണിഞ്ഞു വന്നു. അതിനു ശേഷം എപ്പോൾ വസ്ത്രം സെലക്ട് ചെയ്താലും കറുപ്പിലേക്കേ കൈ എത്തുകയുള്ളൂ. പിന്നീടത് ശീലമായി.
അടുത്ത ബന്ധുക്കളുടെ വിവാഹം ഒക്കെ വരുമ്പോൾ അമ്മയുടെ നിർബന്ധം കാരണം കളർ സാരി ഒക്കെ എടുക്കാറുണ്ട്. അത് ആ ഒരു തവണ ഉടുത്തതിന് ശേഷം ആർക്കെങ്കിലും കൊടുക്കും, വീട്ടുകാരോ ബന്ധുക്കളോ എനിക്ക് വസ്ത്രം വാങ്ങി തന്നാൽ അവരും ഇപ്പോൾ കറുത്ത വസ്ത്രം തന്നെയാണ് തരിക.” സ്വപ്ന പറഞ്ഞു.
ഇത് പറഞ്ഞ് കഴിഞ്ഞ ഉടനെ ഓണം അല്ലെ ഒരു കേരളാസാരി ഉടുക്കാമോ എന്ന അവതാരകയുടെ ആവശ്യത്തിന് സന്തോഷത്തോടു കൂടി സ്വപ്ന സമ്മതിക്കുകയും ചെയ്തു. പിന്നീട കേരളാസാരി അണിഞ്ഞാണ് സ്വപ്ന ഓണം സ്പെഷ്യൽ പായസം പ്രേക്ഷകർക്കായി ഉണ്ടാക്കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക