മുരിങ്ങയില തണലത്ത് ഉണക്കി പൊടിച്ചു വച്ചാൽ മുഖത്തിലും മുടിയിലും പാക്ക് ആയി ഉപയോഗിക്കാൻ പിന്നെ വേറെയൊന്നും വേണ്ട.
മുരിങ്ങയില ഫേസ് പാക്ക് ആയി
അര വലിയ സ്പൂൺ മുരിങ്ങയിലപ്പൊടിയും ഒരു വലിയ സ്പൂൺ തേനും റോസ് വാട്ടറും അര ചെറിയ സ്പൂൺ നാരങ്ങാനീരും ചേർത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി 10 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി മോയിസ്ചറൈസർ പുരട്ടിയാൽ മുഖകാന്തി വർധിക്കും.
മുരിങ്ങയില ഹെയർ പാക്ക് ആയി
രണ്ടു വലിയ സ്പൂൺ മുരിങ്ങയില പൊടിച്ചതും സമം വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ച് ഒരു വലിയ സ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക