അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
ടി20 ടീമിനെ പ്രഖ്യാപിച്ചതു മുതൽ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ടീമിലെ അംഗങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ദിനേശ് കാർത്തിക്കിന് ടീമിന്റെ പ്ലെയിങ് 11ൽ ഇടം പിടിക്കാൻ അർഹതയില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ആദ്യ അഞ്ചിൽ ബാറ്റ് ചെയ്യാൻ കാർത്തിക്കിന് താൽപ്പര്യമില്ലായ്മയാണ് കാരണമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
റിഷഭ് പന്തിനെയോ ദിനേഷ് കാർത്തിക്കിനെയോ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമോ എന്ന് ആളുകൾ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടു. ചിലർ ദിനേഷ് കാർത്തിക്കിന് വോട്ട് ചെയ്തു, പന്തിന്റെ ആരാധകരും കുറവല്ല. ഞാൻ ഋഷഭ് പന്തിനെ തിരഞ്ഞെടുക്കും. ഗംഭീർ പറഞ്ഞു.
ആദ്യ അഞ്ചിൽ ബാറ്റ് ചെയ്യാൻ കാർത്തിക്കിന് താൽപ്പര്യമില്ലായിരുന്നു. അതിനാൽ ഞാൻ ഋഷഭ് പന്തിൽ തുടങ്ങും. അദ്ദേഹം ഒരു മാച്ച് വിന്നറാണ്, മധ്യനിരയിൽ ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാൻ ആവശ്യമാണ്,’ ഗംഭീർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക