ദുബായ്: പരിക്ക് മൂലം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാകില്ലെന്ന് ശ്രീലങ്കൻ ബാറ്റ്സ്മാൻ മഹേല ജയവർധനെ.
കാൽമുട്ടിന് ശസ്ത്രക്രിയയെ തുടർന്ന് ജഡേജയ്ക്ക് ഏതാനും മാസങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. വലത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ജഡേജയ്ക്ക് നഷ്ടമായിരുന്നു. ഏഷ്യാ കപ്പിൽ നിന്നും പുറത്താകേണ്ടിയും വന്നു.
“രവീന്ദ്ര ജഡേജ അഞ്ചാം നമ്പറിൽ വന്ന് ബാറ്റ് ചെയ്യുന്നു; കൂടാതെ ഹാർദിക് പാണ്ഡ്യ ആറാം നമ്പറിൽ ബാറ്റ് ചെയ്യുന്നു.
ഇരുവരും ഓൾറൗണ്ടർമാരായതിനാൽ ഇന്ത്യൻ ടീമിന് ബാറ്റിംഗിൽ നിരവധി സാധ്യതകളുണ്ട്. ജഡേജയുടെ പരിക്കിനെക്കുറിച്ച് സംസാരിച്ച ജയവർധനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക