എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചനം അറിയിക്കാനും പ്രസിഡന്റ് ദ്രൗപതി മുർമു ശനിയാഴ്ച വൈകുന്നേരം ലണ്ടനിലെത്തി.
എലിസബത്ത് രാജ്ഞിയുടെ സംസ്കാരം സെപ്റ്റംബർ 19 തിങ്കളാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും.
ചടങ്ങുകൾക്ക് ശേഷം മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് ലണ്ടനിലെ വെല്ലിംഗ്ടൺ ആർച്ചിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകും.
ഫിലിപ്പ് രാജകുമാരന്റെ അന്ത്യവിശ്രമ സ്ഥലമായ വിൻഡ്സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലില്‍ അന്ത്യവിശ്രമം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക