രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തുന്നുന്നതിനിടെ ആണ് പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത വന്നത്. കൂറുമാറില്ലെന്ന് ദൈവത്തെ സാക്ഷി നിർത്തി ആണയിട്ട ഗോവയിലെ എട്ട് കോൺഗ്രസ്സ് എം എൽ എ മാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരിക്കുന്നു എന്ന വാർത്തയായിരുന്നു അത്.
അപ്പോഴാണ് ഒരു കാര്യം മിക്കവരും ശ്രദ്ധിച്ചത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി പദം വരെ വഹിച്ച ഉന്നത നേതാക്കൾ എത്ര പേർ ബിജെപിയിൽ പോയി ? പരിശോധിച്ചവർക്ക് ഒരു വലിയ വി ഐ പി പട്ടിക കിട്ടി. മറ്റു നേതാക്കൾ അനവധിയാണ്. മുഖ്യമന്ത്രിമാരായ കോൺഗ്രസ് നേതാക്കൾ പിന്നീട് ബിജെപിയിൽ ചേർന്നത് പരിശോധിച്ചപ്പോൾ കിട്ടിയ പട്ടിക ഇങ്ങനെ .
കർണാടകയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളും മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെയായ എസ് എം കൃഷ്ണ ഇന്ന് ബി ജി പി നേതാവാണ്.
2007 മുതല്‍ 2012 വരെ ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവായ ദിംഗബർ കാമത്തും എട്ട് എംഎല്‍എമാരും ജോഡോ യാത്ര കേരളത്തിൽ തുടരുന്നതിനിടെ ബിജെപിയില്‍ ചേർന്നു.
ഹൈക്കോടതി ജഡ്ജി ആയിരുന്ന വിജയ് ബഹുഗുണ ഉത്തരഖണ്ഡിന്റെ ആറാമത്തെ മുഖ്യമന്ത്രിയായിരുന്നു . 2016 മുതൽ ഇദ്ദേഹം ബിജെപിയില്‍ ആണ് .
2016 ൽ പേമ ഖണ്ഡു അരുണാചലിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു . 2 മാസം കഴിഞ്ഞപ്പോൾ പേമയും 43 എംഎൽഎമാരും എന്‍ഡിഎയിലെത്തി. പിന്നീട് ബിജെപിയില്‍ ചേർന്ന് വീണ്ടും അരുണാചല്‍ മുഖ്യമന്ത്രിയായി.
പഞ്ചാബ് കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്നു അമരീന്ദർ സിങ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചു. ഇപ്പോൾ തന്റെ പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ പോവുകയാണ് സിങ് .
ഗുജറാത്തിന്റെ മുഖ്യമന്ത്രിയായ നേതാവാണ് ശങ്കർ സിങ് വാഗേല. പിന്നീട് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം പ്രതിപക്ഷ നേതാവുമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പാർട്ടി വിട്ട് ബിജെപിയിലെത്തി. ഇപ്പോൾ സ്വതന്ത്രനായി തുടരുന്നു.
നാല് തവണ മന്ത്രിയായ നാരായൺ റാണെ 1999 ഫെബ്രുവരി ഒന്ന് മുതൽ ഒക്ടോബർ 17 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. ശിവസേനയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ഇദ്ദേഹം ഇപ്പോൾ ബിജെപി നേതാവാണ്.ഇതിനെല്ലാം പുറമെ നിരവധി കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിൽ ചേർന്നിട്ടുണ്ടെന്ന് പരിശോധിച്ചാൽ വ്യക്തമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക