മുംബൈ: അയൽപക്കത്തെ മൂന്ന് നിലകളുള്ള കെട്ടിടം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് അയല്ക്കാരന് ഹൃദയാഘാതം മൂലം മരിച്ചു. ഉല്ലാസ് നഗറിൽ താമസിക്കുന്ന ഗോപാൽദാസ് ഗാബ്ര ആണ് മരിച്ചത്. ഗാബ്രയുടെ വിവാഹ വാർഷി കദിനത്തിലാണ് ദുരന്തമുണ്ടായത്
സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇവരുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഗോപാൽദാസും ഭാര്യ വർക്കയും അവരുടെ 38-ാം വിവാഹവാർഷികം വൈകുന്നേരം ആഘോഷിക്കാനിരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8.30 ന് ഗാബ്ര ഉറങ്ങിക്കിടക്കുമ്പോൾ അയൽപക്കത്തെ മൂന്ന് നിലകളുള്ള സായി സദൻ ഭവന്റെ ഒരു ഭാഗം വീട്ടിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ദമ്പതികൾക്ക് നിസാര പരിക്കേറ്റു.
“എന്റെ സഹോദരനെയും സഹോദരിയെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ എന്റെ സഹോദരൻ ഈ സംഭവത്തിൽ ഭയന്നു, ആംബുലൻസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. ഞായറാഴ്ച അവരുടെ വിവാഹവാർഷികമായിരുന്നു – ഗോപാൽദാസിന്റെ സഹോദരൻ ജേതാനന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക