മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ നടക്കും. മത്സരം വൈകിട്ട് 7.30ന് ആരംഭിക്കും.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിന് മുന്നോടിയായി തയ്യാറാക്കിയ പുതിയ ജഴ്സിയിലാണ് ഇന്ത്യ കളിക്കുക.
ഇളം നീലയാണ് ജേഴ്സി. ടി20 ലോകകപ്പിന് ഇനി ഒരു മാസം മാത്രം ശേഷിക്കെ കരുത്തരായ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.
ജസ്പ്രീത് ബുംറ പരിക്കിൽ നിന്ന് തിരിച്ചെത്തുന്നത് ഇന്ത്യൻ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തും.ഹർഷൽ പട്ടേലിന്റെ തിരിച്ചുവരവും ടീമിന് ഏറെ ഗുണം ചെയ്യും.
വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ഫോമിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മധ്യനിര ബാറ്റ്സ്മാൻമാർക്ക് ഫോമിലാകാൻ കഴിയാത്തത് ആശങ്കയ്ക്ക് കാരണമാകുന്നു.
മധ്യനിരയുടെ മോശം ഫോമാണ് ഏഷ്യാ കപ്പിൽ തിരിച്ചടിയായത്. ഓസ്ട്രേലിയക്കെതിരായ മത്സരം തെറ്റുകൾ തിരുത്താനും ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കുമുള്ള അവസരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക