സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ 5,486 ഒഴിവുണ്ട്.
സെപ്റ്റംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കേരള സര്‍ക്കിള്‍/സെന്ററില്‍ ബാക്ക്ലോഗ് വേക്കന്‍സി ഉള്‍പ്പെടെ 279 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്ബളം: 17900- 47920 രൂപ.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം (2022 നവംബര്‍ 30ന്).
പ്രായം: 2022 ഓഗസ്റ്റ് 1 ന് 20-28 വയസ്. (പട്ടികവിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവുണ്ട്. വിമുക്തഭടന്മാര്ക്കും ഇളവുണ്ട്).
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ രീതിയില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷ നവംബറിലായിരിക്കും. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസനിങ് എബിലിറ്റി വിഭാഗങ്ങളില്‍നിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും.
കേരളത്തില്‍ കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാന്‍ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താംക്ലാസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് തലംവരെ പ്രാദേശികഭാഷ (മാര്‍ക്ക് ഷീറ്റ്/സര്‍ട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവര്‍ക്ക് ഇതു ബാധകമല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറുമാസം പ്ര?ബേഷന്.
750 രൂപയാണ് ഫീസ് (പട്ടികവിഭാഗം, വിമുക്തഭടന്മാര്, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല). ഓണ്‍ലൈന്‍ രീതിയില്‍ ഫീസ് അടയ്ക്കണം (ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന).
www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. കൂടുതല്‍ വിവരങ്ങളും നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക