പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പടിഞ്ഞാറന്‍ മെക്സിക്കോയിലെ അക്വിലയില് നിന്ന് 37 കിലോമീറ്റര്‍ തെക്കുകിഴക്കായി കോളിമ, മൈക്കോക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് 15.1 കിലോമീറ്റര്‍ ആഴത്തിലാണ്.
ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്സിക്കോ സിറ്റി വരെഅനുഭവപ്പെട്ടു. ശക്തമായ ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05 ന് ഉണ്ടായ ഭൂകമ്ബത്തിൽ നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക