നാലുവോട്ടിനു വേണ്ടി മദ്യം വിളമ്പുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യം പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കണമെന്നും അവരെ ഒറ്റപ്പെടുത്തണനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉയര്‍ന്നു വരണമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
എതിരാളിയെ എങ്ങിനെയെങ്കിലും പരാജയപ്പെടുത്തുക എന്നതല്ല. വിജയത്തിലും ഒരു മൂല്യം ഉയര്ത്തു പിടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കണം. മദ്യവര്‍ജനത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ അവര്‍ സ്ഥാപിത താല്പര്യങ്ങള്ക്കു വേണ്ടി മദ്യം വിളമ്പുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണം. ‘തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം’ എന്ന ശീര്‍ഷകത്തില്‍ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍.
വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും വിപണനവും നമ്മെ വല്ലാതെ ഭയപ്പെടുത്തുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതില്‍ ഭരണം കൂടം വരെ പരാജയപ്പെട്ടിരിക്കുകയാണ്. ഇത് ഒരു വ്യക്തിപരമായി ഉത്തരവാദിത്തമായി ഏറ്റെടുക്കാന്‍ നമുക്കാവണം. അതിന്റെ തുടക്കം സ്വന്തം വീട്ടില്‍ നിന്നു തന്നെയാവട്ടെ. അതില്‍ വനിതകള്‍ക്ക് വലിയ പങ്കുവഹിക്കാനാവും. അവര്‍ യുവ തലമുറയെ ലാളനപൂര്വ്വം ബോധവല്ക്കരിക്കട്ടെ. ആരും സുരക്ഷിതരാണെന്ന് സ്വയം അഹങ്കരിക്കരുത്. എല്ലാവര്‍ക്ക് ചുറ്റിലും ലഹരി പുകയുന്നുണ്ട്. അതിനെ ചെറുക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിക്കാനും മാതൃകാപരവും വ്യത്യസ്തവുമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഈ കാമ്പയിനിലൂടെ വനിതാ ലീഗിന് സാധക്കെട്ടെ എന്നും തങ്ങള്‍ ആശംസിച്ചു.
സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം എന്ന വിഷയത്തില്‍ പി.എം.എ ഗഫൂര്‍, ഫിലിപ്പ് മമ്പാട് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, അഡ്വ. പി. കുല്‍സു, അഡ്വ. നൂര്‍ബീന റഷീദ്, പി.കെ.സി അബ്ദുറഹിമാന്, അഡ്വ. പി.വി മനാഫ്, സീമ യഹ്യ, കെ.പി ജല്‍സീമിയ, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി മറിയുമ്മ, ഷാഹിന നിയാസി, സാബിറ ടീച്ചര്‍, പി. സഫിയ, റോഷ്നി ഖാലിദ്, സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്, ആമിന ടീച്ചര്‍, ജമീല ടീച്ചര്‍, ഷറഫുന്നീസ ടീച്ചര്‍, എ.പി സഫിയ, ഹജുമ്മ ടീച്ചര്‍, പി.കെ റജീന, റംല വാക്ക്യത്ത്, സുബൈദ മൂന്നിയുര്‍, ജമീല അബൂബക്കര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക