വെള്ളരിക്ക നാം സാധാരണ കഴിക്കാറുണ്ടെങ്കിലും വെള്ളരിക്കയുടെ വെള്ളരിക്കയുടെ വിത്തുകൾ വയറിന് നല്ലതല്ല എന്ന് കരുതി നീക്കം ചെയ്തതിന് ശേഷം കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വെള്ളരിക്ക വിത്തിൽ നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണം ചെയ്യുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആന്റി ബാക്ടീരിയല്‍ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന വെള്ളരിക്കയുടെ വിത്ത് വായ്നാറ്റം അകറ്റാൻ സഹായിക്കുന്നു.. വായ് നാറ്റം, പല്ലിലെ കേടുകള്‍, മോണയിലെ വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഇത് കഴിക്കുന്നതിലൂടെ പരിഹാരം കിട്ടും.
വെള്ളരിക്ക വിത്തുകളില്‍ സള്‍ഫറിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ മുടിക്ക് കരുത്തും ബലവും നല്‍കുന്നതിനൊപ്പം മുടി വളര്‍ച്ചയേയും സഹായിക്കുന്നു. ഇത് മുടികൊഴിച്ചില്‍, താരന്, വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു.
മുഖക്കുരു, മുഖത്ത ചുളിവുകള്‍, നേര്‍ത്ത വരകള്‍, ടാനിംഗ്, സൂര്യാഘാതം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക വിത്ത് നല്ലതാണ്.
കലോറി രഹിതവും നാരുകളാല്‍ സമ്പന്നവുമായ വെള്ളരിക്ക വിത്തുകള്‍ വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം പെട്ടെന്ന് കുറയാന്‍ സഹായിക്കും. ഇതിൽ വെള്ളവും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക