നിലമ്പൂർ. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് പുള്ളിപ്പാടം സ്വദേശി കാരണത്ത് മൺസൂറിനെയാണ് വ.42, ഇന്ന് 4.30 മണിയോടെ മമ്പാട് ബീമ്പുങ്ങലിൽ വച്ച് എസ് ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവും, കണ്ടെടുത്തു.
കഞ്ചാവ് ഉപയോഗിച്ചതിന് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ചില്ലറ വിൽപ്പനക്കാരനായ മൺസൂറിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ സിപിഓമാരായ ഷിഫിൻ കുപ്പനത്ത്, ബിഷേജ്.ടി എന്നിവരും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക