കായിക താരങ്ങളിലും, സൈനികരിലും, ശരീരഭാരം കൂടിയവരിലും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ശരീരത്തിന്റെ ഭാരം താങ്ങുന്നതിൽ കാലുകൾ അവസാനിക്കുന്ന ഉപ്പൂറ്റിയിലെ എല്ലുകൾ പ്രധാന പങ്കു വഹിക്കുന്നു. ഇവയെ തറയിൽ നിന്നുള്ള ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നത് കാൽ പാദത്തിൽ കാണപ്പെടുന്ന കട്ടി കൂടിയ ചർമ്മമാണ്. ഈ ചർമ്മത്തിന്റെ മൃദുത്വം നഷ്ടമാകുമ്പോൾ ഉപ്പൂറ്റിയിലെ എല്ല് കാൽ ചർമ്മത്തിൽ കുത്തിയിറങ്ങുകായും ഉപ്പൂറ്റി വേദന ഉണ്ടാകുകയും ചെയ്യുന്നു.
സിലിക്കൺ സോൾ രോഗലക്ഷണം കണ്ടാലുടനേ ഉപയോഗിക്കാവുന്നവയാണ്.
ഐസ് കൊണ്ട് വേദനയുള്ള ഭാഗം വട്ടത്തിൽ കറക്കി തിരുമ്മുക.
ഒരു ബക്കറ്റിൽ ഐസിട്ട വെള്ളവും മറ്റൊരു ബക്കറ്റിൽ ചൂടു വെള്ളവുമെടുക്കുക. എന്നിട്ട് ആദ്യം ചൂട് വെള്ളത്തിൽ ഉപ്പൂറ്റി മുക്കുക. അതിനു ശേഷം ഐസ് വെള്ളത്തിൽ മുക്കുക .ഏകദേശം ഇരുപതു മിനിറ്റു നേരം ഇത് ആവർത്തിക്കുക – തണുപ്പും ചൂടും കാലിനു തങ്ങാവുന്നത് വരെ. ഏകദേശം മൂന്നു -നാല് മാസം ഇത് ആവർത്തിക്കുക.
കയ്യുടെ തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗത്ത് കറക്കി തിരുമ്മുക
കാല്പാദത്തിനു വലിവ് കിട്ടത്തക്ക രീതിയിൽ സ്ട്രെച്ചിംഗ് വ്യായാമം ചെയ്യുക. ഉരുണ്ട ബോളിനു പുറത്തു കാലു വച്ച് ഓടിക്കണം. ഉരുണ്ട ലോഹ ദണ്ടിനു മുകളിൽ കൂടിയും കാല് നിരക്കുക. ഈ സമയത്ത് ബോളും ദണ്ടും ഉരുളുന്നുണ്ടോ എന്ന് പ്രത്യേകം നോക്കണം.
ചുടുകട്ട ചൂടാക്കിയ ശേഷം ഉപ്പൂറ്റി അതിൽ ചിവിട്ടുക.
നാളികേരത്തൊണ്ട് ചൂടാക്കി ചവിട്ടുക.
ഉപ്പു വെള്ളത്തിൽ കാലു മുക്കുക.
കൊട്ടംചുക്കാദി തൈലവും സഹചരാദി തൈലവും ഒരുമിച്ചു ചേർത്ത് അൽപമൊന്നു ചൂടാക്കി ഉപ്പൂറ്റിയിലും പരിസരത്തും പുരട്ടിയാൽ വേദനയ്ക്കു കുറവുണ്ടാകും ഈ തൈലമിശ്രിതം ചെറു ചൂടോടെ 20 മിനിറ്റ് ധാരകോരിയാലും മതി.
പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക