2022-2023 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സീനിയർ ടീമിലേക്ക് മൂന്ന് യുവതാരങ്ങക്ക് സ്ഥാനക്കയറ്റം.
2022-2023 ഐഎസ്എൽ ഫുട്ബോൾ മത്സരത്തിനുള്ള അവസാന റൗണ്ട് ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
2022-2023 സീസണിലെ ഐഎസ്എൽ കിക്കോഫ് ഒക്ടോബർ ഏഴിന് കൊച്ചിയിൽ നടക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഈസ്റ്റ് ബംഗാൾ ക്ലബ്ബും തമ്മിലാണ് ഉദ്ഘാടന മത്സരം.
മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, റോഷൻ ജിജി എന്നിവരെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി. 2022 ഡ്യൂറാൻഡ് കപ്പ് ഫുട്ബോളിലെ മികച്ച പ്രകടനം ഈ മൂന്ന് പേർക്കും സീനിയർ ടീമിലേക്കുള്ള വാതിൽ തുറന്നു.
പരിശീലന സെഷനുകളിൽ ഇവാൻ വുകോമാനോവിച്ചിന്റെ പ്രീതി നേടിയ ശേഷം ഈ കളിക്കാർ സീനിയർ ടീമിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക