തിരുവനന്തപുരം: ഒരു മാസം മുമ്പ് വളര്‍ത്തു നായയുടെ കടിയേറ്റ 21കാരി വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ–സതീഭായി ദമ്പതികളുടെ മകൾ അഭിജ ആണ് മരിച്ചത്.
പേവിഷബാധയ്ക്കെതിരെയുള്ള 3 ഡോസ് ഇൻജക്ഷനും എടുത്തിരുന്നു. അവസാന ഡോസ് എടുത്തത് ഓഗസ്റ്റ് 17ന് മെഡിക്കൽ കോളജിൽനിന്നാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോഴേ മരണകാരണം വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക