ഇംഗ്ലണ്ട് – പാകിസ്ഥാൻ ടി20 മത്സരം ചൊവ്വാഴ്ച നടന്നു. മത്സരത്തിൽ പാകിസ്ഥാൻ 6 വിക്കറ്റിന് തോറ്റു. എന്നാൽ മത്സരത്തിൽ പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാൻ മിന്നുന്ന അർധസെഞ്ചുറി നേടി.
ഇതോടൊപ്പം ടി20 ക്രിക്കറ്റിൽ 2000 റൺസ് തികച്ച റിസ്വാൻ വിരാടിന്റെ റെക്കോർഡും തകർത്തു. കോഹ്ലിയെക്കാൾ വേഗത്തിൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 2000 റൺസ് തികച്ചിരിക്കുകയാണ് റിസ്വാൻ.
ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള മുഹമ്മദ് റിസ്വാൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ റെക്കോർഡിനൊപ്പമെത്തി.
അന്താരാഷ്ട്ര ടി20യിൽ 52 ഇന്നിങ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് തികച്ചത്. വെറും 52 ഇന്നിംഗ്സുകളിൽ നിന്നാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.
ഇരുവരും അതിവേഗം 2000 റൺസ് തികച്ചവരുടെ പട്ടികയിൽ ഒന്നാമതെത്തി. മറുവശത്ത് വിരാട് കോഹ്ലി 56 അന്താരാഷ്ട്ര ടി20 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് തികച്ചു.
എന്നാൽ ഇപ്പോൾ റിസ്വാൻ കോഹ്ലിയെ പിന്തള്ളി ബാബറിനൊപ്പം ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരവും ചൊവ്വാഴ്ച തന്നെ നടന്നു. ഈ മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് തോറ്റിരുന്നു.
എന്നാൽ അർധസെഞ്ചുറി നേടിയ കെഎൽ രാഹുൽ അന്താരാഷ്ട്ര ടി20യിൽ 2000 റൺസും തികച്ചു. ഇതിനായി 58 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച രാഹുൽ അതിവേഗം 2000 റൺസ് തികയ്ക്കുന്നവരുടെ പട്ടികയിൽ നാലാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക