വീടിന്റെ അകത്തളങ്ങൾക്ക് ചിലവില്ലാതെ ഒരു മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ? എന്നാൽ അതിനായി പെയിന്റ് മാറ്റുകയോ ഫർണിച്ചറുകൾ മാറ്റുകയോ ഒക്കെ ചെയ്ത് പോക്കറ്റ് കാലിയാക്കണ്ട പകരം കർട്ടണുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി. ഇത് നമ്മുടെ മുറികൾക്ക് ന്യൂ ലുക്ക് ഞൊടിയിടയിൽ നൽകും. അകത്തളങ്ങൾ മനോഹരമാക്കാൻ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
കർട്ടന്റെ നീളം
ചെറിയ ജനാലകള്‍ക്ക് നീളമുള്ള കര്‍ട്ടനുകള്‍ ഇടുന്നത് ഒഴിവാക്കുക. അതുപോലെ ചെറിയ മുറികളില്‍ സീലിങ്ങിന്റെ ഉയരത്തിനൊപ്പം കര്‍ട്ടനുകള്‍ ഇടുന്നത് മുറിക്ക് നീളക്കൂടുതല്‍ തോന്നിപ്പിക്കുവാന്‍ സഹായിക്കും. വലിപ്പമുള്ള മുറികളില്‍ നീളമുള്ള കര്‍ട്ടനുകൾക്ക് പകരം ചെറിയ കര്‍ട്ടനുകൾ ഇടുക.
കർട്ടന്റെ അളവുകൾ
മിക്കപ്പോഴും ഒരു ഏകദേശ അളവിന്റെ അടിസ്ഥാനത്തിൽ തുണി മേടിച്ച് കര്ട്ടന് തയ്പ്പിക്കുകയാണ് പതിവ്. ഇതിന് പകരം ജനാലകളുടെ അളവുകള്‍ കൃത്യമായി എടുത്തതിനു ശേഷം മാത്രം കര്ട്ടന് തുണി എടുക്കുക. കര്ട്ടനിടാനുള്ള പൈപ്പുകളും ശരിയായ അളവിലുള്ളതാവാന് ശ്രദ്ധിക്കണം. ഇത് ചിലവ് കുറയ്ക്കാൻ സഹയിക്കും.
കർട്ടനുകൾ ചുളിവ് മാറ്റി ഉപയോഗിക്കുക
ചുളുങ്ങി മടങ്ങിയ കര്ട്ടന് എപ്പോഴും അഭംഗി തന്നെയാണ്. കര്ട്ടന്ഇടുന്നതിന് മുമ്പ് വൃത്തിയായി ഇസ്തിരി ഇടണം.
കൃത്യമായ അളവിലുള്ള കർട്ടനുകൾ
വാതിലിലും ജനലിലും പാകമാകാത്ത നീളം കുറഞ്ഞ കര്ട്ടന് ഇടുന്നത് അഭംഗിയാണ്. അതിനാല്‍ തയ്ച്ചു കിട്ടുന്ന കര്‍ട്ടനുകള്‍ വാങ്ങിക്കുമ്പോള്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക