ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ് നല്ല ചിരി. എന്നാല്‍ പല്ലിലെ കറയും മറ്റ് ദന്തപ്രശ്നങ്ങളും കാരണം പലപ്പോഴും നമുക്ക് ചിരി ആത്മവിശ്വാസം കളയുന്ന ഒന്നാകുന്നു. ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ…
ഉപ്പും ബേക്കിംഗ് സോഡയും
ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുക. ഇത് ആരോഗ്യമുള്ള തിളക്കമുള്ള പല്ലുകള്‍ നൽകും. പല്ലിലെ കറ പെട്ടെന്ന് മാറ്റുന്നതിന് ഈ മിശ്രിതം ഏറെ നല്ലതാണ്. ഒരാഴ്ച ഇത് പതിവായി ചെയ്യുക.
കറ്റാര്‍ വാഴയും ഗ്ലിസറിനും
കറ്റാര്‍വാഴയും ഗ്ലിസറിനും മിക്സ് ചെയ്ത് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്സ് ചെയ്യാം. ഇത് പല്ലിന് തിളക്കവും സൗന്ദര്യവും നൽകും. ഒരാഴ്ച കൃത്യമായി ഇത് പിന്തുടരുക.
ബേക്കിംഗ് സോഡയും ഉപ്പും
ബേക്കിംഗ് സോഡയില്‍ അല്പം ഉപ്പു ചേര്‍ത്ത് വെള്ളവും കലര്‍ത്തി പേസ്റ്റാക്കി ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് ഉപയോഗിക്കരുത്.. പല്ലിന്റെ ഇനാമലിന് കേടുണ്ടാക്കും. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം. പല്ലിനു വെളുപ്പു ലഭിയ്ക്കാൻ ഇത് നല്ലൊരു വഴിയാണ്.
കടുകെണ്ണ
പല്ലിലെ കറകള്‍ നീക്കാൻ ഏറ്റവും നല്ലൊരു വഴിയാണ് കടുകെണ്ണ. കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലർത്തി പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം.
നാരങ്ങ തൊണ്ട്
നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും. ഇതെല്ലാം പല്ലിനും നിറം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക