ആവശ്യമായ ചേരുവകൾ
ഒരു ടീസ്പൂൺ ഞവരയരി പൊടിച്ചത്
ഒരു നുള്ള് രക്തചന്ദനചൂർണ്ണം
അൽപം പശുവിൻപാൽ
രണ്ട് കുറുന്തോട്ടിവേര്
ഇവയെല്ലാം നന്നായി ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കഷായംവെച്ച് നാലിലൊന്നാക്കി പറ്റിച്ചെടുത്തത് എല്ലാംകൂടി അടുപ്പിൽവച്ച് പേസ്റ്റ് രൂപത്തിൽ കുറുക്കിയെടുക്കുക.
തണുത്തതിനുശേഷം മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് കഴിയുമ്പോൾ തണുത്തവെള്ളത്തിൽ മുഖം കഴുകുക. മുഖക്കുരു ഉള്ളവർ പാൽ ചേർക്കരുത്. പകരം വെള്ളം ചേർക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക