പുരുഷന്റെ ഫാഷൻ ലോകത്ത് താടിയിൽ നടത്തുന്ന പരീക്ഷണംങ്ങൾ നിരവധിയാണ്. ചെറിയ ചെറിയ പരീക്ഷണങ്ങൾ താടിയിൽ നടത്തി ആകെ മൊത്തത്തിലുള്ള ലുക്ക് തന്നെ മാറ്റിയെടുക്കാൻ സാധിക്കും എന്നത് പുരുഷന്മാരെ ഇടതൂർന്ന താടിയുടെ ആരാധകന്മാരാക്കുന്നു.
എന്നാൽ വിചാരിച്ച തരത്തിൽ താടി വളരാത്തത് പല പുരുഷന്മാരെയും വിഷമത്തിലാക്കുന്ന ഒന്നാണ്. വിപണിയിൽ കിട്ടുന്ന പലതരം മരുന്നുകൾ വാങ്ങി തേച്ചിട്ടും ഫലം ഒന്നും ലഭിക്കാത്തവരുമുണ്ട്. എന്നാൽ ഇതിനു പ്രതിവിധിയായി വീട്ടിൽ ചെയ്യാവുന്ന ചില പൊടികൈകൾ എന്താണെന്ന് നോക്കാം.
ആഹാരത്തിൽ ശ്രദ്ധിക്കുക
ആഹാരത്തിൽ നിന്ന് തന്നെ മാറ്റങ്ങൾ കൊണ്ട് വരാം. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം താടി രോമങ്ങള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും. പ്രോട്ടീനുകള്‍ ധാരാളമായി ലഭിക്കുന്നത് രോമവളര്‍ച്ചക്ക് സഹായകരമാണ്. എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുക. കരള്‍, മുത്തുച്ചിപ്പി, കോളിഫ്ലവര്‍, പയര്‍, മത്സ്യം, കാരറ്റ്, വാഴപ്പഴം, സോയ പൊടി, മുട്ടയുടെ മഞ്ഞക്കരു, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മാനസിക സമ്മർദ്ദം ഒഴിവാക്കുക
കഴിയുന്നിടത്തോളം മാനസിക സമ്മർദ്ദം ഒഴിവാക്കുക, അമിതമായ സമ്മർദ്ദം രോമ വളര്‍ച്ച മുരടിക്കുന്നതിനും കൊഴിച്ചിലുണ്ടാവുന്നത്തിനും കാരണമാകും.
താടി വളരാനനുവദിക്കുക
താടി വളര്‍ന്നു വരുമ്പോള്‍ തന്നെ ഷേവ് ചെയ്യുന്നത് കൂടുതൽ രോമം വരുത്തും എന്നൊരു മിഥ്യാ ധാരണയുണ്ട്. ഇത് തെറ്റാണ്. രോമം നീളാനനുവദിക്കുന്നതോടെ ചെറിയ രോമങ്ങള്‍ക്കും വളരാനാവും. അങ്ങനെ രോമമില്ലാതെയുള്ള ഭാഗങ്ങളിലും രോമം നിറയും. ഇതിനായി അല്പം ക്ഷമയോടെ കാത്തിരിക്കുക.
സ്ക്രബിങ്
മുഖത്തെ ചര്‍മ്മം സ്ക്രബ് ചെയ്ത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നത് താടി രോമങ്ങൾ വളരാൻ സഹായിക്കും. ഒരു സ്ക്രബ്ലോ, പുരുഷന്മാര്ക്കായുള്ള ഒരു എക്സ്ഫോലിയന്റോ ഇതിനായി ഉപയോഗിക്കാം. ഇത് രോമ വളര്‍ച്ചയെ ശക്തിപ്പെടുത്തും. പുരുഷന്മാര്ക്കായുള്ള ഒരു എക്സ്ഫോലിയേറ്റ് മാസ്കും ഉപയോഗിക്കാവുന്നതാണ്.
അനുയോജ്യമായ എണ്ണ
രോമ വളര്‍ച്ചയെ ശക്തിപ്പെടുത്താന്‍ ഏറ്റവും സഹായിക്കുന്നതാണ് ആവണക്കെണ്ണ. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, പുതിനയെണ്ണ എന്നിവ മുഖചര്‍മ്മത്തിന് നവോന്മേഷം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക