ഇന്നത്തെ കാലത്ത് തലമുടി കളർ ചെയ്യുന്നത് ട്രെൻഡ് ആണ്. അതുകൊണ്ടുതന്നെയാണ് പുതിയ തലമുറയിലെ കുട്ടികൾ മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നതും. എന്നാൽ ഇവർ എല്ലാം ഇതിനായി ബ്യൂട്ടിപാർലറുകളെയാണ് ആശ്രയിക്കുന്നത് . എന്നാൽ ഇങ്ങനെ കളർ ചെയ്യുബോൾ പല കെമിക്കലുകളും നമ്മുടെ തലയിൽ ഉപയോഗിക്കുന്നു. ഇത് പിന്നീട് പല തരത്തിലുള്ള കേശ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
എന്നാൽ ഇനി മുതൽ ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഹെയർ കളർ ചെയ്യാവുന്നതാണ്. കടും ചുവപ്പ് നിറമുള്ള മുടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി മുതൽ ബീറ്റ്റൂട്ട് ഉപയോഗിച്ച് മുടി കളർ ചെയ്യാവുന്നതാണ്.
ഒലീവ് ഓയിലിലോ വെളിച്ചെണ്ണയിലോ ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മിശ്രിതം മുടിയിഴകളിൽ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് രണ്ട് മണിക്കൂർ കെട്ടി വയ്ക്കുക. ശേഷം ചൂടുവെള്ളത്തിൽ കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക