എന്നും രാവിലെ ദോശയുണ്ടാകൻ തയ്യാറാക്കിയ ദോശ മാവിൽ നിന്നും അല്പമെടുത്ത് ദോശ ചുടുന്നതിനിടയിൽ മുഖത്തു ലേപനം ചെയ്തതിനു ശേഷം അല്പസമയം കഴിഞ്ഞ് കഴുകിക്കളഞ്ഞ് നോക്കൂ മുഖം വെട്ടിത്തിളങ്ങുന്നത് കാണാം. എന്നാൽ ഓരോ തരം ചർമ്മക്കാരും ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്താണെന്ന് നോക്കാം.
എണ്ണമയമുള്ള ചർമ്മത്തിന്
എണ്ണമയമുള്ള ചർമ്മത്തിന് ദോശമാവ് നേരിട്ട് ലേപനം ചെയ്യാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മത്തിന് ദോശമാവിനോടൊപ്പം അൽപ്പം തേൻ കൂടി ചേർത്ത് ലേപനം ചെയ്യുക. ചെറു ചൂടുവെളളം ഉപയോഗിച്ച് കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക