ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമായിരുന്നു തല്ലുമാല . ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം വാൻ വിജയമായിരുന്നു. ആക്ഷന്‍ സീക്വന്‍സുകള്‍ ഒന്നിനുപിന്നാലെ ഒന്നെന്ന രീതിയില്‍ കോര്‍ത്ത ഒരു ചിത്രമായിരുന്നു തല്ലുമാല . അവതരണത്തിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരില്‍ തരംഗം തീര്‍ത്ത ചിത്രമായിരുന്നു ഇത്
ഇപ്പോഴിതാ ചിത്രത്തിലെ ട്രെന്‍ഡ് സൃഷ്ടിച്ച ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ലോല ലോല ലോലാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന് പരാരിയാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്നത്. ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന് സനില്‍, തേജസ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വിഷ്ണു വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക