ഇന്നത്തെ തിരക്കിനിടയിൽ മിക്കപ്പോഴും സ്ത്രീകൾ ജോലിക്കും മറ്റും പോകുന്ന തിരക്കിനിടയിൽ കുളിച്ചുടനെ തന്നെ മുടി കെട്ടി വച്ച് പോകാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ മുടിയുടെ ആരോഗ്യം അപ്പാടെ നശിച്ചു പോകാൻ കാരണമാകും.
ഇപ്രകാരം ഈറൻ മുടി കെട്ടി വയ്ക്കുന്നത് മുടിയുടെ വേരുകളെ ദുർബ്ബലമാക്കി മുടി കൊഴിയുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു.
മുടി കെട്ടുമ്പോൾ നാം സ്വാഭാവികമായും മുടി ചീപ്പ് കൊണ്ട് കോതും. അപ്പോൾ മുടി അറ്റം പിളരാൻ ഉള്ള സാധ്യത ഏറെയാണ് ഇത് കാരണം മുടിയുടെ ഉള്ളു കുറയുന്നു.
മറ്റൊരു പ്രശ്നം താരൻ ആണ്, നനഞ്ഞ മുടി കെട്ടി വയ്ക്കുമ്പോൾ മുടിയിൽ താരൻ. മുടിക്കായ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും, മാത്രവുമല്ല ദുർഗന്ധവും ഉണ്ടാകും. നനവ് കാരണം നീർതാഴ്ചയുണ്ടായി തലവേദനയും ഉണ്ടാകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക