അവതാരകയെ അപമാനിച്ച കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം ലഭിച്ചത് . മരട് പൊലീസ് അറസ്റ്റ് ചെയ്യ്ത നടനെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്.
അതേസമയം അന്വേഷണം നടക്കുന്നതിനാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക