കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത് മന്ത്രി പി. രാജീവ് ആണ്. ഗ്രാഫീൻ നിക്ഷേപക സംഗമം എന്ന പേരിലായിരുന്നു പരിപാടി.
എന്താണ് ഗ്രാഫീൻ? അതിനെ കുറിച്ചും സംഗമത്തിൽ വിവരിക്കുകയുണ്ടായി.
ഒരു ദ്വിമാന പദാർത്ഥമാണ് ഗ്രാഫീൻ എന്നത്.
ഗ്രാഫൈറ്റിന്റെ ഒരു ലെയെറന്നും പറയാം.
ചാലകശക്തിയുള്ള എന്നാൽ കനം ഇല്ലാത്ത ഒന്നാണ് ഗ്രാഫീൻ.
മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ച് ശക്തി കൂടുതലാണ്. പ്രകൃതി ദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീൻ. അതിനാൽ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെൻസിലിൽ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീൻ വേർതിരിച്ചെടുക്കാനും എളുപ്പമാണ്.
കേരള ഗ്രാഫീൻ നയം, ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ട് സൗകര്യങ്ങൾ, വ്യവസായ നിലവാരം തുടങ്ങിയവയാണ് ഈ സമ്മേളനത്തിന്റെ ഭാഗമായി ചർച്ച ചെയ്തത്. ഗ്രാഫീൻ എന്ന അത്ഭുത വസ്തുവിന്റെ പരിധിയില്ലാത്ത അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനം തയ്യാറെടുക്കുകയാണ്.
ഗ്രാഫീൻ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്തുക്കളിൽ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക