ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ നടൻ കുഞ്ചാക്കോ ബോബന് തോളെല്ലിന് പരുക്ക്.
നേരത്തെ തന്നെ അദ്ദേഹത്തിന്റെ തോളെല്ലിന് ചെറിയ രീതിയിലുള്ള പ്രശ്നം ഉണ്ടായിരുന്നു. അവിടെ തന്നെ വീണ്ടും പരുക്കേൽക്കുകയായിരുന്നു.
ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത ‘പരുക്ക്’ എന്നാണ് കൈയ്യുടെ നിലവിലെ അവസ്ഥ വിവരിച്ചുള്ള ചിത്രം പങ്കുവച്ച ശേഷം ചാക്കോച്ചൻ കുറിച്ചത്.
സിനിമയുടെ ഷൂട്ടിങ് ഗൂഡല്ലൂരിൽ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക