കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്ത് മണികണ്ഠന് ആചാരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘രണ്ടാം മുഖം’. ചിത്രം റിലീസിനായി ഒരുങ്ങി കഴിഞ്ഞു . ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തികളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
മണികണ്ഠന് ആചാരിയെ കൂടാതെ മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്
കൃഷ്ണജിത്ത് എസ് വിയജന്. ബിറ്റോ ഡേവിസ്, നന്ദന് ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്, രേവതി ശാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം ഉടൻ തിയേറ്ററിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക