തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിന് ശേഷം കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വൈകീട്ട് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 നടക്കും.
ഇന്ത്യന്‍ ടീം ഇന്നലെ തിരുവനന്തപുരത്തെത്തി. ഇന്ന് വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ ടീം പരിശീലനത്തിനിറങ്ങും.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രിക്കയുടെ പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക