ചർമ്മത്തിന്റെ ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളും ശമിപ്പിക്കാൻ കഴിവുള്ള ഒരു സസ്യമാണ് കറ്റാർവാഴ. വിറ്റാമിൻ ഇ യാൽ സമ്പുഷ്ടമായ കറ്റാർവാഴ മുഖചർമ്മത്തിൽ ലേപനം ചെയ്താൽ തിളക്കം വർധിക്കും. മുഖചർമ്മത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഫേസ് വാഷ്, ടോണർ, മോയിസ്ചറൈസർ തുടങ്ങിയവ തിരഞ്ഞെടുക്കുമ്പോൾ അലോവേര അഥവാ കറ്റാർവാഴ പ്രധാന ചേരുവയായി വരുന്ന ഉത്പന്നങ്ങൾ തിരഞ്ഞെടുത്താൽ ഫലം ഇരട്ടിയാണ്, ഇതിനോടൊപ്പം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ചില ഹോം മെയ്ഡ് ഫേസ് മാസ്കുകളും പരിചയപ്പെടാം.
ഒരു ടേബിൾസ്പൂൺ കറ്റാർവാഴ കാമ്പിൽ കുറച്ച് അരിപ്പൊടി ചേർത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ കഴുകി കളയാം.
കറ്റാർവാഴ ജെൽ, പഞ്ചസാര, നാരങ്ങാനീര് എന്നിവ ചേർത്താൽ നല്ലൊരു സ്ക്രബ്ബ് ആണ്.
മുഖത്ത് ഇടാൻ തയ്യറാക്കുന്ന എല്ലാ പാക്കുകളുടെ കൂടെയും അലോവേര ജെൽ വെള്ളത്തിന് പകരമായി ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക