സാധാരണയായി വരണ്ട ചർമ്മം ഉള്ളവരിലാണ് ഉപ്പൂറ്റി കാലിൽ വിണ്ടുകീറൽ കാണുന്നത്. സോറിയാസിസ്, പ്രമേഹം, തൈറോയ്ഡ് രോഗം ഉള്ളവരിൽ ഇതിന്റെ തീവ്രത കൂടുതലായി കാണപ്പെടുന്നുണ്ട്. അതുപോലെ തന്നെ അമിതവണ്ണം ഉള്ളവർ, ഏറെ നേരം നിന്ന് ജോലി ചെയ്യുന്നവർ എന്നിവർക്കും കാലിൽ വിണ്ടുകീറൽ ഉണ്ടാകും.
യൂറിയ, സാലിസിലിക് ആസിഡ് എന്നിവയടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കുന്നത് കാലുകളുടെ വിണ്ടുകീറൽ കുറയ്ക്കും.
രാത്രി വിണ്ടു കീറിയ ഭാഗത്ത് വെജിറ്റബിള്‍ ഓയില്‍ പുരട്ടണം. അതിന് ശേഷം കട്ടികൂടിയ സോക്സ് ധരിച്ച് രാത്രി കിടക്കുക.
ഒരു പഴവും, അവകാഡോയും കൂട്ടി കുഴയ്ക്കുക. കട്ടികൂടിയ, ക്രീം രൂപത്തില്‍ അത് കാല്പാദത്തില് പുരട്ടണം. 15 മുതല്‍ 20 മിനിറ്റ് വരെ ഇത് കാല്പാദത്തില് തുടരാന്‍ അനുവദിക്കുക. അതിന് ശേഷം ചൂടു കുറഞ്ഞ വെള്ളത്തില്‍ കാല് കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക