കിച്ചൻ ക്ളീനിംഗിന്റെ കാര്യത്തിൽ വീട്ടമ്മമാർക്ക് ഏറെ തലവേദന ഉണ്ടാക്കുന്ന ഒന്നാണ് ഗ്യാസ് ബർണറിന്റെ ക്ളീനിംഗ്. എത്ര തന്നെ വൃത്തിയാക്കിയാലും ഇതിൽ കരിയും കറയും പറ്റിപ്പിടിച്ച് ഇരിക്കും. സാധാരണ ഗതിയിൽ ചെറുനാരങ്ങ, ബേക്കിംഗ് സോഡാ, ഹാർപിക് ഒക്കെയാവും ഇത് വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ ഇനി ഇതിന്റെ ഒന്നും ആവശ്യമില്ല. കുറച്ച് ചൂടുവെള്ളവും ഒരു സീക്രെട് സാധനവും മാത്രം മതി ബർണർ പുതിയത് പോലെ ആകാൻ,
ഇത് വൃത്തിയാക്കാനായി ചൂടുള്ള വെള്ളത്തിൽ ഗ്യാസ് ബർണറുകൾ ഇട്ടു വയ്ക്കുക. ഇതിലേക്ക് സൂപ്പർ മാർക്കറ്റിലും മറ്റും വാങ്ങാൻ കിട്ടുന്ന ENO എന്ന പൊടി ഒരു ബർണറിന് ഒരു സാഷെ എന്ന കണക്കിൽ ഇട്ടു കൊടുക്കുക. ഒരു മണിക്കൂർ അനക്കാതെ വയ്ക്കുക. അതിന് ശേഷം ഒരു മെറ്റൽ സ്ക്രബ്ബർ ഉപയോഗിച്ച് ചെറുതായി ഒന്ന് ഉരസുക, ബർണർ വെട്ടിത്തിളങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക