കാസർകോട്: കുമ്പളയിൽ അംഗടിമുഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ബസ് സ്റ്റോപ്പിൽ തടഞ്ഞുവെച്ച് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയതായി പരാതി.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സാങ്കൽപ്പികമായി മോട്ടർ സൈക്കിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു.
കുട്ടി വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിദ്യാർഥിയുടെ പരാതിയിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക