മുഖ സൗന്ദര്യം വർധിപ്പിക്കാനായി നാം കടകളിൽ നിന്നും ഒരുപാട് കാശ് മുടക്കി കെമിക്കലുകൾ അടങ്ങിയ നിരവധി ഫേസ് മാസ്കുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വളെരയധികം എഫക്റ്റീവ് ആയ എന്നാൽ ഒട്ടും ചിലവ് ഇല്ലാത്ത ഒരു ഫേസ് പാക്ക് തയ്യാറാക്കാം.
ആദ്യം ചായ ഇട്ടതിന് ശേഷം ബാക്കി വരുന്ന തേയില ചണ്ടി അഥവാ കൊത്ത് എടുത്തതിന് ശേഷം നന്നായി കഴുകുക. ഇതിലേക്ക് അൽപ്പം തേൻ കൂടി ചേർത്ത് മുഖത്ത് ഇട്ട് 15 മിനിട്ടിന് ശേഷം കഴുകി കളയാം. മുഖചർമ്മത്തിന് നല്ല തിളക്കം കിട്ടാനും വെയിൽ അടിച്ചുള്ള കരുവാളിപ്പ് മാറ്റാനും മുഖം നല്ല മോയ്സ്ചറൈസ് ആയി ഇരിക്കാനും ഈ ഫേസ് പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക