ഓട്ടു പാത്രങ്ങളും വിളക്കുകളുമൊക്കെ കാണാൻ നല്ല ഭംഗിയുള്ള സാധനങ്ങളാണ്. ഇവ ഒന്നിനും ഉപയോഗിക്കാതെ വെറുതെ പൊതിഞ്ഞു മാറ്റി വച്ചിരുന്നാൽ പോലും ക്ലാവ് പിടിച്ചും മറ്റും നിറം മങ്ങിപ്പോകാറുണ്ട്. എന്നാൽ ഇത്തരത്തിൽ നിറം മങ്ങിയ ഓട്ടു പാത്രങ്ങൾക്കും വിളക്കുകൾക്കും മറ്റും നമ്മുടെ നാരങ്ങാ അച്ചാർ കൊണ്ട് ഒരു പുതുജീവൻ നൽകിയാലോ?
ഇതിനായി വൃത്തിയാക്കേണ്ട ഓട്ടു പാത്രം എടുത്തതിന് ശേഷം അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ അച്ചാർ ഇട്ട് കൊടുക്കുക. എന്നിട്ട് ഈ നാരങ്ങാ അച്ചാർ വച്ച് തന്നെ പാത്രം നന്നായി ഉരയ്ക്കുക. കുറച്ച് നേരം ഉരച്ചതിന് ശേഷം നന്നായി കഴുകുക. പാത്രങ്ങൾ പളപള തിളങ്ങും.
നാരങ്ങയിൽ നിന്ന് പറ്റിയ എണ്ണമയം മാറ്റാനായി സോപ്പ് ഉപയോഗിച്ച് അവസാനം ഒന്ന് കഴുകി കൊടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക