ഉറക്കം എന്നത് ഏതൊരു വ്യക്തിക്കും പ്രധാനമാണ്. പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മശക്തി, പ്രതിരോധശക്തി, ഊർജ്ജനില എന്നിവ മെച്ചപ്പെടുത്താനുമെല്ലാം നല്ല ഉറക്കം പ്രധാനപ്പെട്ടതാണ് .
നന്നായി ഉറങ്ങാൻ ലൈറ്റുകൾ ഓഫ് ചെയ്യുക, ടെലിവിഷൻ ഓണാക്കി വയ്ക്കുന്നത് ഒഴിവാക്കുക, ബ്ലാക്ക്ഔട്ട് കർട്ടനുകളോ ഐ മാസ്കോ ഉപയോഗിക്കുക.രാത്രി ഫോൺ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, നൈറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഉപയോഗിക്കുക.
വായന മനസ്സിനെ ശാന്തമാക്കാനും സുഖപ്രദമായ മാനസിക ഇടത്തിലേക്ക് നയിക്കാനും സഹായിക്കുന്നതിനാൽ വായന ശീലമാക്കുക.പല ആളുകളും ഉറക്കമില്ലായ്മയെ നിസ്സാരമായി കാണുന്നു.
എന്നാൽ നാം വിചാരിക്കുന്നതിലും കൂടുതൽ കാര്യങ്ങളിൽ ഉറക്കക്കുറവ് ബാധിക്കുന്നുണ്ടെന്ന് ഓർക്കുക. ശരീരം സ്വയം സുഖപ്പെടുത്തുന്നത് ഉറങ്ങുന്ന സമയത്താണ് എന്നതും ഓർമ്മിക്കണമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക